തൃശൂർ: കൊവിഡ് വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, വാക്സിൻ വിതരണത്തിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെയും കോർപറേഷൻ കൗൺസിലർമാരുടെയും നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസ് ധർണ നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ അദ്ധ്യക്ഷനായി. സുരേന്ദ്രൻ ഐനിക്കുന്നത്ത്, വിനോദ് പൊള്ളാഞ്ചേരി, ഡോ. വി. ആതിര, എൻ. പ്രസാദ്, കെ.ജി നിജി, എൻ.വി രാധിക, വിപിൻ ഐനിക്കുന്നത്ത്, ദിനേഷ്കുമാർ കരപ്പേൽ, മുരളി കോളങ്ങാട്ട്, സത്യലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |