പുതുക്കാട് : സംസ്ഥാനത്ത് ആദ്യമായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മറ്റത്തൂർ പഞ്ചായത്ത് ലക്ഷത്തിലേറെ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു ചരിത്ര നേട്ടം കൈവരിച്ചു. 1015 കുടുംബങ്ങൾക്കാണ് മറ്റത്തൂർ പഞ്ചായത്ത് 100 തൊഴിൽദിനങ്ങൾ കഴിഞ്ഞ വർഷം സൃഷ്ടിച്ചത്. കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ചതിന് മറ്റത്തൂർ പഞ്ചായത്തിന് കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ബി.പി.ഒ പുരസ്കാരവും, പട്ടികജാതി വിഭാഗത്തിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചതിനുള്ള ഒന്നാംസ്ഥാനവും ലഭിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ കെ.കെ രാമചന്ദ്രൻ എം.എൽ.എ പുരസ്കാരം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷനായി. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി പുരസ്കാരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |