SignIn
Kerala Kaumudi Online
Thursday, 25 April 2024 11.11 AM IST

കൊവിഡ്: പ്രാദേശിക തലത്തിൽ എളങ്കുന്നപ്പുഴ മുമ്പിൽ

fg

കൊച്ചി: പത്തിനോടടുത്ത് ടി.പി.ആറും ആയിരത്തിന് മുകളിൽ പ്രതിദിന സംഖ്യയുമായി ജില്ലയിൽ കൊവിഡിന്റെ ആധിപത്യം തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1465 ആണ്. അതിൽ 1432 പേർക്കും സമ്പർക്കവ്യാപനമാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. വിദേശത്തുനിന്നുൾപ്പെടെ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 5 പേർക്കും 4 ആരോഗ്യപ്രവർത്തകർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 24 പേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല. പ്രാദേശിക തലത്തിൽ ഇന്നലെ ഏറ്റവും കൂടിയ നിരക്ക് എളംകുന്നപ്പുഴ ( 74) യിൽ രേഖപ്പെടുത്തി. പള്ളിപ്പുറം (46), ചെല്ലാനം ( 43), നായരമ്പലം (42), ചിറ്റാറ്റുകര ( 37), കീഴ്മാട് (34), തൃക്കാക്കര ( 34), ചേരാനല്ലൂർ (32), കടവന്ത്ര ( 31) മേഖലയിൽ താരതമ്യേന ഉയർന്ന പ്രതിദിന നിരക്കാണ് രേഖപ്പെടുത്തിയത്.

 ഇന്നലെ രോഗമുക്തി ........... 1381

 നിരീക്ഷണത്തിൽ ..... 2149

 ചികിത്സയിൽ ....12252

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്......................................... @ 9.65 %

 കിടക്ക ഒഴിവ്.........3481

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.