കൊച്ചി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന സ്വാമി പ്രകാശാനന്ദയ്ക്ക് നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഹൃദയാഞ്ജലി അർപ്പിച്ചു. ഓൺലൈൻ സമ്മേളനത്തിൽ ഡോ.വി.കെ.നടേശൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, സ്വാമിനി ജ്യോതിർമയി ഭാരതി, ശ്രീനാരായണ അന്തർ ദേശീയ പഠന കേന്ദ്രം ഡയറക്ടർ ഡോ.ബി.സുഗീത, ഡോ.വി.കെ.സന്തോഷ്, ജയരാജ് ഭാരതി, പ്രൊഫ.ആർ.അനിലൻ, വത്സല മോഹൻ, ഉമേഷ് ശർമ്മ ബാംഗ്ലൂർ എന്നിവർ ഹൃദയാഞ്ജലി അർപ്പിച്ചു. ഗുരുകുലം സ്റ്റഡി സർക്കിൾ ജനറൽ കൺവീനർ എം.എസ്.സുരേഷ് പാലക്കാട് ജില്ലാ കൺവീനർ സന്തോഷ് മലമ്പുഴ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |