SignIn
Kerala Kaumudi Online
Thursday, 28 March 2024 4.41 PM IST

കടകൾ ദിവസവും തുറക്കാൻ അനുവദിക്കണം: മലബാർ ചേംബർ

malabar

കോഴിക്കോട് : വ്യാപാരികളാണ് കൊവിഡ് പരത്തുന്നതെന്ന വിധം സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും നടത്തുന്ന പ്രസ്താവന പ്രതിഷേധാർഹമാണെന്ന് മലബാർ ചേംബർ വ്യക്തമാക്കി. എല്ലാ ദിവസവും കടകൾ തുറക്കാൻ അനുമതി വേണം. ബീവറേജിന് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിച്ചു. വ്യാപാര വ്യവസായ സ്ഥാപനങ്ങൾ ആഴ്ചയിൽ ഇടവിട്ട ദിവസങ്ങളിൽ തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് വഴിവെക്കും. കൂടുതൽ സമയം തുറക്കുന്നത് ആൾകൂട്ടം കുറയ്ക്കാൻ കഴിയും. എല്ലാ വ്യാപാര സ്ഥാപനങ്ങളും നിശ്ചിത സമയം എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് മലബാർ ചേംബർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വ്യാപാരികളും വ്യവസായികളും വലിയ തുക ബാങ്ക് ലോൺ എടുത്താണ് സ്ഥാപനം നടത്തുന്നത്. നിലവിലെ രീതിയിൽ ജീവിതം പ്രതിസന്ധിയിലാണെന്ന് ചേംബർ പ്രസിസന്റ് കെ.വി അസീബ് അഹമ്മദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.