SignIn
Kerala Kaumudi Online
Thursday, 25 April 2024 8.16 PM IST

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്ക്: മുന്നറിയിപ്പുമായി കേന്ദ്രം

covid

ന്യൂഡൽഹി: കൊവിഡ് രണ്ടാംതരംഗം ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രതിരോധ നടപടികൾ കർശനമായി നടപ്പാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വിളിച്ച ഉന്നതതല യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമൂഹ അകലം പാലിക്കലും മാസ്ക് ധരിക്കലും കർശനമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

രാജ്യത്ത് മൊത്തത്തിൽ കൊവിഡ് കേസുകളിൽ കുറവുണ്ടായെങ്കിലും കേരളം, മഹാരാഷ‌്ട്ര, തമിഴ്നാട്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലാണ്. ഈ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ നേരത്തെ നിർദ്ദേശിച്ച പരിശോധന, രോഗം കണ്ടെത്തൽ, ചികിത്സ, വാക്സിനേഷൻ നടപടികളും കൊവിഡ് പ്രതിരോധ ജീവിത രീതി പാലനവും ഉറപ്പാക്കണമെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു. നിതി ആയോഗിലെ ആരോഗ്യ പ്രതിനിധി ഡോ.വി.കെ. പോൾ, കേന്ദ്ര ആരോഗ്യസെക്രട്ടറി, ഐ.സി.എം.ആർ ഡയറക്ടർ, എട്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, ഡി.ജി.പിമാർ തുടങ്ങിയവരും വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ പങ്കെടുത്തു.

കൊവിഡ് മരണം വീണ്ടും ആയിരത്തിലേറെ

ന്യൂഡൽഹി: രാജ്യത്ത് 42,766 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. മരണ നിരക്ക് വീണ്ടും ആയിരത്തിന് മുകളിലേക്ക്. 1,206 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 45,254 പേർ രോഗമുക്തരായി. നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,55,033 ലക്ഷമായി കുറഞ്ഞു.

രാജ്യത്ത് ഇതുവരെ 3,07,95,716 പേർക്കാണ് രോഗം ബാധിച്ചത്. ആകെ മരണം 4,07,145 ആയി. 97.20 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിലെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.19 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായി 19ാം ദിവസവും മൂന്ന് ശതമാനത്തിൽ താഴെയാണ്.

തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ഈ മാസം 19 വരെ നീട്ടി. 50 ശതമാനം ജീവനക്കാരോടെ റെസ്റ്റോറന്റുകൾ, ടീ ഷോപ്പ്, ബേക്കറികൾ, വഴിയോര ഭക്ഷണശാലകൾ എന്നിവ രാത്രി ഒമ്പത് മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. വിവാഹങ്ങൾക്ക് 50 പേരെ പങ്കെടുപ്പിക്കാം. മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി കുറച്ചിട്ടുണ്ട്. അന്തർ സംസ്ഥാന ബസ് സർവീസുകൾ തുടങ്ങാനും അനുമതിയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.