അമ്പലപ്പുഴ: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സത്യാഗ്രഹം സംഘടിപ്പിച്ചു. യു.ഡി.എഫ് ഭാരവാഹികളായ കമാൽ എം.മാക്കിയിൽ, ഹസൻ എം.പൈങ്ങാമഠം, പി.ഉണ്ണിക്കൃഷ്ണൻ, എസ്. നജ്മൽ ബാബു, ബി.വിജയകുമാർ കന്യാകോണിൽ, കെ.എച്ച്.അഹമ്മദ്, പി.എ.കുഞ്ഞുമോൻ, അബ്ദുൽ ലത്തീഫ് കറുത്താമഠം,സത്താർ ചക്കത്തിൽ, മധു കാട്ടിൽ, വിഷ്ണുപ്രസാദ് വാഴപ്പറമ്പിൽ, ശ്രീജ സന്തോഷ്, ജയശ്രീ ശ്രീകുമാർ ,അജിതാ വിനോദ്, സലീം പട്ടരുമഠം, രഞ്ജുദാസ് പൊന്നാലയം എന്നിവർ നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |