കോട്ടയം: ആർപ്പൂക്കരയിൽ ഗുണ്ടാസംഘാംഗമായ യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ആർപ്പൂക്കര കുരിശിങ്കൽ എബി ജോർജ് (34), കുമ്മനത്തിൽ ബിബിൻ വർഗീസ് (34), തവളക്കുഴി ചുക്കനാലിൽ ജഗൻ ഫിലിപ്പ് ( 39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘാംഗമാണെന്നാണ് ആരോപിച്ച് ആർപ്പൂക്കര സ്വദേശിയായ ജീമോനെ ജഗന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചശേഷം കടന്നു കളയുകയായിരുന്നു. ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കണ്ടെത്തിയത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ഷിജിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ പ്രശോഭ്, എ.എസ്.ഐ പി.വി.മനോജ്, എസ്.ഐ എം.പി.സജി, സുരേഷ്, സെബിൻ എന്നിവരുടെ സംഘമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |