തിരുവനന്തപുരം: പൊലീസ് മേധാവി അനിൽകാന്തിനെ സിറ്റി യൂണിറ്റിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ഗാർഡ് ഒഫ് ഓണർ നൽകി ആദരിച്ചു. മെഡിക്കൽ കോളേജ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കേഡറ്റുകളാണ് ഗാർഡ് ഒഫ് ഓണർ നൽകിയത്. സിറ്റി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിഭാഗത്തിന്റെയും എസ്.പി.സി ഡയറക്ടറേറ്റിന്റെയും ഉപഹാരങ്ങളും അദ്ദേഹത്തിന് സമ്മാനിച്ചു.
19ാം ബാച്ച് സബ് ഇൻസ്പെക്ടർമാർ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി സമാഹരിച്ച മൊബൈൽ ഫോണുകൾ ചാല ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന് പൊലീസ് മേധാവി കൈമാറി. എ.ഡി.ജി.പി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |