SignIn
Kerala Kaumudi Online
Friday, 19 April 2024 9.48 PM IST

വണ്ട് ശ്വാസനാളത്തിൽ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു

dead

കാസർകോട്: വണ്ട് ശ്വാസനാളത്തിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. കാസർകോട് ചെന്നിക്കരയിലെ സത്യേന്ദ്രന്റെ മകൻ അൻദേവാണ് മരിച്ചത്. വീട്ടിനകത്ത്‌ കളിച്ചുകൊണ്ടിരിക്കെ ഇന്നലെ വൈകിട്ട്‌ ആറോടെയാണ് കുട്ടി ബോധരഹിതനായി കുഴഞ്ഞുവീണത്. ഉടൻതന്നെ കാസർകോട്‌ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

പരിശോധനയിൽ മരണകാരണം കണ്ടെത്താനായില്ല. ഇന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ശ്വാസനാളിയിൽ ചത്ത വണ്ടിനെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ വണ്ട് ശ്വാസനാളിയിൽ കടന്നതാണെന്നാണ് കരുതുന്നത്. മൃതദേഹം ചെന്നിക്കര പൊതുശ്മശാനത്തിൽ സംസ്കരിച്ചു. രഞ്ജിനിയാണ് അമ്മ, രണ്ട്‌ വയസുള്ള ഋത്‌വേദ്‌ സഹോദരനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THE ONE-AND-A-HALF-YEAR-OLD DIED WHEN THE BEETLE GOT STUCK IN HIS TRACHEA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.