കൊവിഡും ലോക്ക് ഡൗണും സിനിമമേഖലയെ സാരമായി ബാധിച്ചുവെങ്കിലും തനിക്ക് പല കാര്യങ്ങളും പഠിക്കാൻ സാധിച്ചെന്ന് തമിഴകത്തെ താര സുന്ദരി കാജൾ അഗർവാൾ പറയുന്നു.ലോക്ക് ഡൗൺ സമയത്തായിരുന്നു കാജൾ അഗർവാളും ഗൗതം കിച്ച്ലും തമ്മിലുള്ള വിവാഹം. തന്റെ അമ്മായിമ്മയിൽ പഠിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ കാജൾ. തുണിയിൽ എംബ്രോയിഡറി ചെയ്യുന്നതും, നെയ്ത്തമാണ് കാജൾ ഗൗതമിന്റെ അമ്മയിൽ നിന്നും പഠിച്ചത്. തന്റെ സിനിമ അഭിനയത്തിന് ഗൗതമിൽ നിന്നും കുടുംബത്തിൽ നിന്നും നല്ല രീതിയിലുള്ള പിന്തുണ ലഭിയ്ക്കുന്നുണ്ടെന്നും .അഭിനയം നിർത്തണം എന്ന് ഗൗതം പറയുന്നത് വരെ താൻ അഭിനയിക്കുമെന്ന് നടി പറഞ്ഞു. ദുൽഖർ സൽമാനൊപ്പം അഭിനയിച്ചഹേയ് സിനാമിക എന്ന ചിത്രമാണ് കാജളിന്റെ അടുത്ത റിലീസ്. തെലുങ്കിൽ ചിരജ്ജീവിയ്ക്കൊപ്പമുള്ള ആചാര്യ ,ഘോഷ്ടി, സീത എന്നിവയാണ് കാജളിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ . ഇതിന് പുറമെ ഉമ എന്നബോളിവുഡ് ചിത്രത്തിലും കാജൾ അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |