SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.21 AM IST

സിനിമ ഐശ്വര്യയ്ക്ക് പാഷനും പ്രൊഫഷനുമാണ്

aiswarya

''മലയാള സിനിമയോടൊപ്പം യാത്ര തുടങ്ങിയിട്ട് മൂന്ന് വർഷമായി. ഈ മൂന്ന് വർഷം കൊണ്ട് ഐശ്വര്യ എന്താണ് സിനിമയിൽ നിന്ന് പഠിച്ചത് ?''''പഠനം അത് തന്നെയാണ് ശരിയായ വാക്ക്. പഠിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴും പഠിക്കുകയാണ്.''ആത്മവിശ്വാസത്തോടെയുള്ള ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകളോടൊപ്പം മുഖത്ത് നിറയുന്ന ചിരി.

തമിഴിലെയും തെലുങ്കിലെയുംപുതിയ സിനിമ വിശേഷങ്ങൾ?
ആദ്യമായി അഭിനയിച്ച തമിഴ് സിനിമ ജഗമേ തന്തിരം റിലീസ് ചെയ്‌പ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചത്. മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ടിന്റെ ചിത്രീകരണം പൂർത്തിയായി. ഉയരെ യ്ക്ക് ശേഷം മനു അശോക് സംവിധാനം ചെയ്യുന്ന കാണെകാണെയാണ് മറ്റൊരു ചിത്രം. തെലുങ്ക് ചിത്രം ഗോഡ്സേയുടെ ചിത്രീകരണം കഴിഞ്ഞു.പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. കുമാരിയുടെ ചിത്രീകരണവും ഉടൻ ആരംഭിക്കും.

അർച്ചനയെ കുറിച്ച് ?
ഞാൻ ആദ്യമായാണ് സ്ത്രീ കേന്ദ്രികൃത ചിത്രത്തിൽ അഭിനയിക്കുന്നത്. ഞാൻ ഇതുവരെ അഭിനയിക്കാത്ത പാറ്റേണിലുളള കഥാപാത്രമാണ് അർച്ചന. സാധാരണ സ്ത്രീ കേന്ദ്രികൃത ചിത്രങ്ങൾ സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് പറയാറുള്ളത്. അത്തരത്തിലുള്ള ഒരു സിനിമയല്ല അർച്ചന.ഫുൾ ഓൺ എന്റർടൈയിൻമെന്റാണ്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സ്‌കൂൾ അദ്ധ്യാപികയുടെ വേഷത്തിലാണ് എത്തുന്നത്. സിറ്റിയിൽ ജീവിക്കുന്ന ബോൾഡായ പെൺകുട്ടിയുടെ വേഷത്തിലാണ് എന്നെ എല്ലാവരും കൂടുതൽ കണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഗ്രാമത്തിൽ ജീവിക്കുന്ന ഇത്തരത്തിലൊരു കഥാപാത്രം വന്നപ്പോൾ ആകാംക്ഷയായിരുന്നു. ലുക്ക് ടെസ്റ്റ് ഓകെ ആയപ്പോഴേ ആത്മവിശ്വാസം വന്നു.


ധനുഷിന്റെ നായികയായപ്പോൾ എന്തുതോന്നി?

ധനുഷ് സാർ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ഓഡിഷന് 2018 എന്നെ വിളിച്ചിരുന്നു. അതിൽ എന്നെ സെലക്ട് ചെയ്തില്ലായിരുന്നു. അതിനുശേഷം ജഗമേ തന്തിരത്തിന്റെ ലൊക്കേഷനിൽ ധനുഷ് സാറിനോട് ഞാനിത് ഓർമ്മിപ്പിച്ചിരുന്നു. സാറിനും അത് നല്ല ഓർമ്മയുണ്ടായിരുന്നു. അന്ന് നീ ഓഡിഷൻ വന്നപ്പോൾ നിന്റെ തമിഴ് നല്ല മോശമായിരുന്നെന്ന് സാർ പറഞ്ഞു. ഇപ്പോൾ അതെല്ലാം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ധനുഷ് സാർ അധികമൊന്നും സംസാരിക്കാത്തൊരാളാണ്. വളരെ സപ്പോർട്ടീവാണ്.

മണിരത്നത്തിന്റെ പൊന്നിയൻ സെൽവന്റെ ഭാഗമായി അല്ലേ?
മണിരത്നം സാറിന്റെ സിനിമയിൽ അഭിനയിക്കുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ലയെന്ന് പറയുന്നതാവും സത്യം. ഏതൊരു അഭിനേതാവും ആഗ്രഹിക്കുന്നതാണ് മണിരത്നം സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നത്. ഓഡിഷൻ വഴിയാണ് ആ ഭാഗ്യവും ലഭിച്ചത്. ഒന്നര മാസം ആയിരുന്നു ഷൂട്ട്. ബാങ്കോക്,കാഞ്ചനപുരിയൊക്കെയായിരുന്നു ലൊക്കേഷൻ.

മൂന്ന് വർഷം കൊണ്ട് ഉണ്ടായ മാറ്റങ്ങൾ ?

ഞാൻ അങ്ങനെ സിനിമ കാണുന്ന ഒരാളോ സിനിമയെ കുറിച്ച് സംസാരിക്കുന്ന ഒരാളോയല്ലായിരുന്നു.എന്നാൽ ഇപ്പോൾ സിനിമയെ കുറിച്ച് പലതും പഠിക്കാൻ സാധിച്ചു. പണ്ടൊരു ഒരു സിനിമ കണ്ടാൽ അത് കൊള്ളാമെന്നു പറയുകയല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു ഇപ്പോൾ ഓരോ സീനിന്റെയും ബ്യൂട്ടി മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഓരോ ഫ്രെയിം ആസ്വദിക്കാൻ കഴിയുന്നുണ്ട്. സംവിധായകരായാലും ടെക്നിഷ്യന്മാരായാലും സഹപ്രവർത്തകരായാലും അവർ ചെയ്യുന്ന ശൈലിയെല്ലാം നോക്കി പഠിക്കാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഒരുപാട് ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ് അഭിനയം. സിനിമയും അഭിനയവും ഒരുപാട് സന്തോഷം തരുന്നതാണ്.

സിനിമ ഐശ്വര്യയ്ക്ക് പാഷനാണോ പ്രൊഫഷനാണോ ?

എനിക്ക് സിനിമ പാഷനും പ്രൊഫഷനുമാണ്. സിനിമയെ സീരിയസായാണ് കാണുന്നത്. സിനിമ തുടങ്ങി അവസാനിക്കുന്നതുവരെ ആ ടീമിന്റെ കൂടെ ആത്മാർത്ഥമായി നിൽക്കാറുണ്ട്. ഞാൻ പൂർണമായി സിനിമയോടൊപ്പം നിലകൊള്ളുന്ന വ്യക്തിയാണ്.

ബോൾ ഡ് ഇമേജാണ് മായാനദിയിലെ അപ്പു നൽകിയത്?
എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിനൊന്നാണ് അപർണ.മായാനദിയ്ക്ക് ശേഷം എനിക്ക് കിട്ടിയ പല കഥാപാത്രങ്ങളും അപ്പു റഫറൻസായി എടുത്തു കിട്ടിയതാണ്. മായനദിയുടെ ട്രെയിലർ ഇറങ്ങിയ സമയത്ത് സുഹൃത്തുക്കളെല്ലാം ഗംഭീരമായെന്ന് പറഞ്ഞിരുന്നു. ഇപ്പോഴും എന്നെ പലരും ഇഷ്ടപ്പെടുന്നതിനുള്ള ഒരു കാരണവും അപ്പുവാണ്. അപ്പുവിന്റെ പോലെ ഒരുപാട് ഇൻസെക്യൂരിറ്റീസ് ഉള്ള എന്നാൽ പുറമേ ബോൾഡായി തോന്നുന്ന പോലെയുള്ള ഒരാളാണ് ഞാൻ. ചില സമയങ്ങളിൽ ആത്മവിശ്വാസം വളരെയധികം കുറയുന്നൊരാളാണ്.


നല്ലൊരു പ്രൊഫഷൻ കൈയിലുണ്ടായിട്ട് എന്തിനാണ് സിനിമയ്ക്ക് പുറകെ പോവുന്നതെന്ന ഉപദേശം കേട്ടിട്ടുണ്ടോ?

വീട്ടിൽ നിന്ന് എപ്പോഴും കേൾക്കുന്ന കാര്യം. അമ്മയ്ക്ക് ഇപ്പോഴും സങ്കടമാണ് മെഡിക്കൽ പ്രൊഫഷൻ ചെയ്യുന്നില്ലെന്ന് . കുറച്ചുകാലം കഴിഞ്ഞ് ഒന്നുകൂടെയൊന്നും തയ്യാറെടുത്ത് ഡോക്ടറാവുമെന്ന് അമ്മയ്ക്ക് ഉറപ്പു കൊടുത്തിട്ടുണ്ട്. എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റിയൂട്ട് ഒ ഫ് മെഡിക്കൽ സയൻസിലാണ് എം .ബി .ബി.എസ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AISWARYA LAKSHMI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.