പഴയങ്ങാടി:മാടായി പഞ്ചായത്തിലെ തീരദേശപ്രദേശമായ പുതിയങ്ങാടി നീരൊഴുക്കുംചാൽ റോഡിൽ 35 വർഷം മുമ്പ് സ്ഥാപിച്ച പാലം അപകടാവസ്ഥയിൽ. കടലിനോട് തൊട്ടു കിടക്കുന്ന പാലം കഴിഞ്ഞ കടൽക്ഷോഭത്തിൽ തന്നെ അപകടാവസ്ഥയിലായിരുന്നു. നിരവധി വാഹനങ്ങൾ ദിനംപ്രതി ഈ പാലത്തിലൂടെ കടന്നുപോവുന്നുണ്ട്
കാലപ്പഴക്കവും കടലിൽ നിന്നുള്ള ഉപ്പ് വെള്ളമേറ്റും കൈവരികൾ തകർന്ന് പാലം താഴെ ഇരുന്ന സ്ഥിതിയിലാണ്. മാട്ടൂൽ തീരദേശ റോഡുമായി ബന്ധിപ്പിക്കുന്ന പാലം അണക്കെട്ട് പാലമായി പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഈ ആവശ്യം ഉന്നയിച്ച് നീരൊഴുക്കുംചാൽ വികസന കമ്മിറ്റി കൺവീനർ സജി നാരായണനും നാട്ടുകാരും ചേർന്ന് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |