SignIn
Kerala Kaumudi Online
Thursday, 28 March 2024 3.22 PM IST

കോപ്പ അമേരിക്ക അർജന്റീന നേടിയപ്പോൾ വൈറലായ ആ ആരാധകർ അച്ഛനും മകനുമല്ല

kk

അർജന്റീനയുടെയും മെസിയുടെയും ആരാധകർക്ക് ആവേശം പകർന്ന് കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ അർജന്റീന ഇന്ന് കിരീടം ഉയർത്തിയിരുന്നു,​ ചാമ്പന്‍ഷിപ്പിലെ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ വൈറലായ വീഡിയോ ദൃശ്യമുണ്ടായിരുന്നു. സങ്കടപ്പെട്ടിരിക്കുന്ന ബ്രസീൽ ഫാനായ അച്ഛനു മുന്നിൽ അർജന്റീന ഫാനായ മകൻ ആഹ്ളാദ പ്രകടനം നടത്തുന്ന വീഡിയോ ആണിത്. മകന്റെ ആഹ്ളാദ പ്രകടനം കണ്ട് പ്രകോപിതനായ പിതാവ് കസേര കൊണ്ട് തല്ലാനൊങ്ങുന്നതാണ് വീഡിയോയിലുള്ളത് എന്നാല്‍ ഇവര്‍ അച്ഛനും മകനുമല്ല, സഹപ്രവര്‍ത്തകരാണെന്ന വിവരമാണ് പുറത്തുവരുന്നത്. .

ബഹ്റൈനിലെ അല്‍ റബീഹ് ദന്തല്‍ ക്ലിനിക്കിലെ ജീവനക്കായ ലത്തീഫും അര്‍ഷാദുമാണ് വീഡിയോ ദൃശ്യത്തിലുള്ളത്. ബഹ്റൈനിലെ ഇസാ ടൗണിലെ റൂമിലിരുന്ന് കളി കാണുന്നതിനിടയിലാണ് വീഡിയോ ദൃശ്യം പകര്‍ത്തിയത്. അര്‍ഷദ് അര്‍ജന്റീനയുടെ ആരാധകനും ലത്തീഫ് ബ്രസീല്‍ ആരാധകനുമാണ്. ഇരുവരും കൊണ്ടോട്ടി സ്വദേശികളാണ്. അച്ഛന്റെ മുന്‍പില്‍ ആഹ്ളാദ പ്രകടനം നടത്തുന്ന മകന്‍ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COPA, COPA AMERICA
KERALA KAUMUDI EPAPER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.