ന്യൂഡൽഹി :തുടർച്ചയായി ഇരുപതാം ദിവസവും രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ തുടരുന്നത് പ്രതീക്ഷകൾക്ക് വകനൽകുന്നതായി ആരോഗ്യമന്ത്രാലയം.2.25 ശതമാനമാണ് നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.24 മണിക്കൂറിനിടെ 41,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 895 പേർ മരിച്ചു. 41,526 പേർ രോഗമുക്തി നേടി. 4,54,118 പേരാണ് ചികിത്സയിലുള്ളത്. 37,60,32,586 പേർ
ഇതുവരെ വാക്സിൻ സ്വീകരിച്ചു. കേരളത്തിലാണ് രാജ്യത്തെ മൂന്നിലൊന്ന് രോഗികളും.
ഡൽഹിയിൽ സ്കൂളുകൾ തുറക്കാം
ഡൽഹിയിൽ കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചു. ഓഡിറ്റോറിയങ്ങൾക്കും അസംബ്ലി ഹാളുകൾക്കും പ്രവർത്തിക്കാം. സ്കൂളുകൾ, കോളജുകൾ, അക്കാഡമി ട്രെയിനിംഗ് സെന്ററുകൾ എന്നിവ തുറക്കാം. സ്കൂളുകളിലും കോളജുകളിലും അദ്ധ്യാപകർക്ക് മാത്രമായിരിക്കും പ്രവേശനം. അതേസമയം, സ്വിമ്മിംഗ് പൂളുകൾ, സിനിമ തിയേറ്ററുകൾ, എന്റർടെയിൻമെന്റ് ആൻഡ് അമ്യൂസ്മെന്റ് പാർക്കുകൾ, സ്പാ എന്നിവ അടഞ്ഞു കിടക്കും. സാമൂഹികവും രാഷ്ട്രീയവുമായ കുടിച്ചേരലുകൾക്കും വിലക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |