കൊടുങ്ങല്ലൂർ: ഇസ്രായേൽ കോൺസൽ ജനറൽ മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിലുള്ള ജൂത സിനഗോഗുകൾ സന്ദർശിച്ചു. മുംബയിലുള്ള ഇസ്രായേൽ കോൺസൽ ജനറൽ യാക്കോവ് ഫിങ്കൽസ്റ്റയിനാണ് മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ പറവൂർ സിനഗോഗ്, മാള സിനഗോഗ്, മാള ജൂത സെമിത്തേരി എന്നിവിടങ്ങളിൽ സ്വകാര്യ സന്ദർശനം നടത്തിയത്.
മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി. എം നൗഷാദ് അദ്ദേഹത്തെ സ്വീകരിച്ചു. പുനരുദ്ധാരണ നവീകരണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്ന മാള സിനഗോഗിന്റെ പുരോഗതി മുസിരിസ് മാനേജിംഗ് ഡയറക്ടർ വിശദീകരിച്ചു. മാള സെമിത്തേരിയും നേരിൽക്കണ്ട അദ്ദേഹം പറവൂർ സിനഗോഗ് സന്ദർശിക്കുകയും മുസിരിസ് പൈതൃക പദ്ധതിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ തൃപ്തി അറിയിക്കുകയും ചെയ്തു. സംഘത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗം മാത്യു, കൊച്ചിയിലെ ജൂത സമൂഹത്തിന്റെ പ്രതിനിധികൾ തുടങ്ങിയവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |