SignIn
Kerala Kaumudi Online
Friday, 19 April 2024 4.21 AM IST

പരിമിതികളെ മറികടന്ന് പ്രകൃതിയെ സ്നേഹിച്ച അഞ്ജലിക്ക് ആദരം

adaram
അ​ട​ക്കാ​പു​ത്തൂ​ർ​ ​സം​സ്‌​കൃ​തി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വീ​ട്ടി​ലെ​ത്തി​ ​അ​ഞ്ജ​ലി​യെ​ ​ആ​ദ​രി​ച്ച​പ്പോ​ൾ.

ചെർപ്പുളശ്ശേരി: ശാരീരിക മാനസിക വെല്ലുവിളികൾ മറികടന്ന് പ്രകൃതി സ്‌നേഹവും വൃക്ഷ പരിപാലനവും കൊണ്ട് ശ്രദ്ധേയയാകുകയാണ് മാരായമംഗലം ഭാസ്‌കരൻ - രാജലക്ഷ്മി ദമ്പതികളുടെ മകൾ അഞ്ജലി. ഏഴു വർഷം മുമ്പ് മാരായമംഗലത്ത് സ്‌കൂൾ പഠന കാലം മുതൽ അടക്കാപുത്തൂർ സംസ്‌കൃതി സമ്മാനിച്ചു വന്ന വൃക്ഷതൈകൾ നട്ടുപരിപാലിച്ചു വരികയാണ് ഈ 23കാരി.

അഞ്ജലി നട്ടുവളർത്തിയ ഇരുപതോളം വൃക്ഷത്തൈകൾ വീട്ടുമുറ്റത്ത് പടർന്ന് പന്തലിച്ചുനിൽക്കുന്നത് ഇതിന് നേർസാക്ഷ്യം. പരിമിതികൾ മറികടന്ന് പ്രകടമാക്കുന്ന പ്രകൃതി സ്‌നേഹം തിരിച്ചറിഞ്ഞ സംസ്‌കൃതി പ്രവർത്തകർ വീട്ടിലെത്തി പെൺകുട്ടിയെ ആദരിച്ചു.

വൃക്ഷ പരിപാലന പദ്ധതികളിൽ പങ്കാളിയായി ഒരു പ്രകൃതി സ്‌നേഹിയുടെ ഉദാത്ത മാതൃകയാണ് അഞ്ജലി കാഴ്ച വെക്കുന്നതെന്ന് രാജേഷ് അടക്കാപുത്തൂർ പറഞ്ഞു. മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചെർപ്പുളശ്ശേരി ഉണർവ്വ് ചാരിറ്റബിൾ ട്രസ്റ്റിൽ അഞ്ജലി വിദ്യാർത്ഥിയും, അമ്മ രാജലക്ഷ്മി ട്രസ്റ്റ് മെമ്പറുമാണ്.

വീട്ടിലെത്തി സംസ്‌കൃതിയുടെ മുതിർന്ന പ്രവർത്തകൻ യു.സി. വാസുദേവൻ അഞ്ജലിയെ പൊന്നാട അണിയിച്ച് ആദരിച്ചു. അടക്കാപുത്തൂർ ശബരി പി.ടി.ബി സ്‌കൂൾ അദ്ധ്യാപകൻ ഡോ. അജിത്, സംസ്‌കൃതി പ്രവർത്തകരായ കെ.ടി ജയദേവൻ , എം.പി പ്രകാശ് ബാബു, കെ. രാജൻ ,എം.പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.