പാലക്കാട്: കൊവിഡ് കാരണം നിറുത്തിവച്ചിരുന്ന പാലക്കാട് - കോയമ്പത്തൂർ ബോണ്ട് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി അന്തർ സംസ്ഥാന സർവീസുകൾ തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച വൈകിട്ട് മുതലും മറ്റുള്ള സ്ഥലങ്ങളിൽ നിന്നും തിങ്കളാഴ്ച രാവിലെ മുതലും തുടങ്ങാൻ ഇരുന്ന സമയത്താണ് കോയമ്പത്തൂരിലേക്ക് സർവീസ് നടത്താൻ കോയമ്പത്തൂർ കളക്ടർ താത്കാലിക അനുമതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് യൂണിറ്റിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന 3 കോയമ്പത്തൂർ ബോണ്ട് സർവീസുകളാണ് നാളെ മുതൽ ആരംഭിക്കുക. കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും എല്ലാ സർവീസുകളും ആരംഭിക്കുന്നതെന്നും യാത്രാക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |