SignIn
Kerala Kaumudi Online
Friday, 19 April 2024 1.39 PM IST

ഓൺലൈൻ പഠനത്തിന് വിഷമിക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി നഗരസഭാ കൗൺസിലറുടെ ബിരിയാണി ചലഞ്ച്

biriyani
ന​ഗ​ര​സ​ഭാ​ ​കൗ​ൺ​സി​ല​റും​ ​കാ​റ്റ​റിം​ഗ് ​ഉ​ട​മ​യു​മാ​യ​ ​മ​ൻ​സൂ​ർ സംഘടിപ്പിച്ച ബി​രി​യാ​ണി​ ​ച​ല​ഞ്ചിൽ നിന്ന് സി.​പി.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ ​സു​രേ​ഷ് ​രാ​ജ് ​ബിരിയാണി വാങ്ങുന്നു.

മണ്ണാർക്കാട്: ഓൺലൈൻ പഠന സൗകര്യമില്ലാതെ വിഷമിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായമേകാൻ ബിരിയാണി ചലഞ്ചുമായി നഗരസഭാ കൗൺസിലർ. മണ്ണാർക്കാട് നഗരസഭാ കൗൺസിലറും കാറ്ററിംഗ് ഉടമയുമായ മൻസൂറാണ് ബിരിയാണി ചലഞ്ച് നടത്തിയത്. കാര്യമറിഞ്ഞ മണ്ണാർക്കാട്ടുകാർ നല്ല പ്രതികരണമാണ് നൽകിയത്.
മൂവ്വായിരത്തിലേറെ ഓർഡറുകളാണ് ബിരിയാണി ചലഞ്ചിന് ലഭിച്ചത്.
ചലഞ്ചിലൂടെ ലഭിക്കുന്ന തുക താൻ പ്രതിനിധികരിക്കുന്ന വാർഡിലെയും കഴിഞ്ഞ തവണ പ്രതിനിധീകരിച്ച വാർഡിലെയും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കാനായി ഉപയോഗിക്കുമെന്ന് മൻസൂർ പറഞ്ഞു. ഇരുപതിലധികം വിദ്യാർത്ഥികൾ ഇപ്പോൾ തന്നെ ആവശ്യം അറിയിച്ചിട്ടുണ്ട്. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് ഉൾപ്പെടെയുള്ളവർ ബിരിയാണി ചലഞ്ചിൽ പങ്കെടുക്കാനെത്തി.

ചലഞ്ചിൽ പങ്കെടുക്കുക വഴി നൻമയാർന്ന പ്രവർത്തനത്തിൽ പങ്കെടുക്കുന്നതിന്റെ സന്തോഷവും ബിരിയാണി വാങ്ങിയവർ പങ്കു വച്ചു. പാചക വിദഗ്ദ്ധൻ കൂടിയായ മൻസൂറും സുഹൃത്തുക്കളും ചേർന്നാണ് ബിരിയാണി തയ്യാറാക്കിയത്. ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയും വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കായുള്ള രജിസ്‌ട്രേഷൻ ക്യാമ്പുകൾ നടത്തിയും മൻസൂർ പ്രതിസന്ധി കാലത്ത് മാതൃകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.