തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തുന്ന മൂന്നുമാസത്തെ സൗജന്യ വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാമിലേക്ക് വനിതാ സ്റ്റാർട്ടപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് ധനസഹായവും വ്യക്തിഗത മാർഗനിർദ്ദേശവും ആഗോള നെറ്റ്വർക്ക് ബന്ധവും ഉറപ്പാക്കും. ആശയഘട്ടം, പ്രൂഫ് ഒഫ് കോൺസപ്റ്റ്, മിനിമം മൂല്യഉത്പന്നം, പ്രോട്ടോടൈപ്പ്, വിപണിക്കായി സജ്ജമായവ, സീഡ് തുടങ്ങി വിവിധ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾ 15 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് https://startupmission.in/kwise/ffs/, അപേക്ഷിക്കുന്നതിന് https://bit.ly/FailFastToSucceed സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |