SignIn
Kerala Kaumudi Online
Friday, 19 April 2024 7.33 AM IST

ആർമി പൊതുപ്രവേശന പരീക്ഷ 25ന്

army

തിരുവനന്തപുരം: ഫെബ്രുവരി–മാർച്ച് മാസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന ആർമി റിക്രൂട്ട്‌മെന്റ് റാലിയിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കും വൈദ്യപരിശോധനയിൽ യോഗ്യത നേടിയവർക്കുമായി 25ന് പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചൽ സ്റ്റേഡിയത്തിൽ പൊതുപ്രവേശന പരീക്ഷ നടത്തും. സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ടെക്നിക്കൽ നഴ്സിംഗ് അസിസ്റ്റന്റ്/ നഴ്സിംഗ് അസിസ്റ്റന്റ് വെറ്ററിനറി/ഇൻവെന്ററി മാനേജ്‌മെന്റ്, സോൾജിയർ ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ, സോൾജിയർ ടെക്നിക്കൽ (10വേ ആൻഡ് 8 വേ) തസ്തികകളിലേക്കുള്ള പരീക്ഷയാണു നടത്തുന്നത്. യോഗ്യത നേടിയവർ 25നു രാവിലെ 4ന് പരീക്ഷാ കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡും എഴുതാനുള്ള ഉപകരണങ്ങളും (കറുത്തമഷി ബോൾപെൻ, എഴുത്തുപലക സ്റ്റിക്കർ ഒട്ടിക്കാത്തത്) സഹിതം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹാജരാകണമെന്ന് ആർമി റിക്രൂട്ടിംഗ് ഓഫീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARMY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.