SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.33 PM IST

പട്ടികജാതി അതിക്രമം: മോർച്ച ദേശീയ കമ്മിഷന് പരാതി നല്കി

bjp

തൃശൂർ : കേരളത്തിൽ പട്ടികജാതി വനിതകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ദേശീയ പട്ടികജാതി കമ്മിഷൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാൻ വിജയ് സാംപ്ലേക്ക് പരാതി നൽകി. കേരളത്തിൽ പട്ടികജാതി വനിതകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അമർച്ച ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. പട്ടികജാതി വർഗ അതിക്രമ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ വീഴ്ച്ച വരുത്തി, വണ്ടി പെരിയാറിൽ ആറു വയസുള്ള പട്ടികജാതി ബാലികയെ ബലാൽസംഗം ചെയ്തു കെട്ടിതൂക്കി തുടങ്ങി നിരവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, PATTIKAJATHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.