തിരുവനന്തപുരം : സമ്പൂർണ്ണ ലോക്ക് ഡൗൺ ദിനമായ ഇന്നലെ നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൊവിഡ് സുരക്ഷാ വിലക്ക് ലംഘനം നടത്തിയ 431പേർക്കെതിരെ കേസെടുത്തു.രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 78പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസെടുത്തത്.മാസ്ക് ധരിക്കാത്തതിന് 173 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 16പേരിൽ നിന്നുമായി 94,500 രൂപ പിഴ ഈടാക്കി.കൂടാതെ 118 ഇരുചക്രവാഹനങ്ങളും 6 ഓട്ടോറിക്ഷയും 40 കാറും ഉൾപ്പെടെ അനാവശ്യ യാത്ര നടത്തിയ 164 വാഹനങ്ങൾക്കെതിരെയും ഇന്നലെ കേസെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |