ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ ജോസ്ഗിരിക്കടുത്തുള്ള കട്ടപ്പള്ളിയിൽ വീട് കേന്ദ്രീകരിച്ച് വ്യാജമദ്യത്തിന്റെ നിർമ്മാണവും വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ആലക്കോട് എക്സൈസ് പ്രിവന്റ്റീവ് ഓഫീസർമാരായ കെ.ജി. മുരളിദാസ്, പി.ആ.ർ സജീവ്, എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കട്ടപ്പള്ളിയിലെ കണ്ണംപുഴയിൽ ജിനേഷ് മാത്യു (36) എന്നയാളുടെ വീട്ടിൽ നിന്നും 125 ലിറ്റർ വാഷും 10 ലിറ്റർ നാടാണ് ചാരായവും പിടികൂടി. അബ്കാരി നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. അരിവിളഞ്ഞപൊയിലിലെ റോഡരികിൽ വച്ച് 10 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ചതിന് ഉദയഗിരി സ്വദേശി റാണിക്കാട്ട് വീട്ടിൽ അനൂപ് ജോയി (24 )യെ അസി. എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച് ഷെഫീഖ് അറസ്റ്റ് ചെയ്തു. പ്രിവന്റ്റീവ് ഓഫീസർമാരായ ടി.ആർ. രാജേഷ്, കെ.കെ. സാജൻ, സി.ഇ.ഒ.മാരായ പി. ഷിബു, പി. പെൻസ്, എം. മുനീറ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |