തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചയ്ക്ക് ശേഷം ഡൽഹിയിലേക്ക് തിരിക്കും. ജോൺ ബ്രിട്ടാസ് എംപിയും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, കേന്ദ്ര മന്ത്രിമാരുമായും പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും.നാളെയോ, മറ്റന്നാളോ ആകും കൂടിക്കാഴ്ച.
രണ്ടാം തവണ അധികാരമേറ്റതിന് ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോകുന്നത്. കൊവിഡിന് ശേഷമുള്ള സാമ്പത്തിക പുനർനിർമ്മാണത്തിന് കൂടുതൽ സഹായം നേടിയെടുക്കുകയാണ് യാത്രയുടെ മുഖ്യ ലക്ഷ്യം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വാക്സിൻ ഡോസുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടേക്കും. കെ റെയിൽ ഉൾപ്പടെയുള്ള വികസന വിഷയങ്ങളും ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |