SignIn
Kerala Kaumudi Online
Thursday, 25 April 2024 3.34 PM IST

ഞങ്ങൾക്ക് ജീവിക്കണം! കോഴിക്കോട് വ്യാപാരികൾ പ്രതിഷേധിക്കുന്നു! സ്ഥലത്ത് സംഘർഷം, കേസെടുക്കുമെന്ന് പൊലീസ്

protest

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കടകൾ ഇടയ്ക്കിടെ അടച്ചിടുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. എല്ലാ ദിവസും കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തിൽ വ്യാപാരികൾ പ്രതിഷേധിക്കുന്നു.

മിഠായിത്തെരുവിൽ കടകൾ തുറക്കാൻ വ്യാപാരികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്, സ്ഥലത്ത് നേരിയ തോതിൽ സംഘർഷമുണ്ടാകാൻ കാരണമായി. വ്യാപാരികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനാകില്ലെന്നും, വ്യാപാരികളുടെ പ്രശ്‌നങ്ങളിൽ ഉടനടി ഇടപെടുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. വിഷയം ഗൗരവത്തോടെ പരിഗണിക്കുമെന്ന് ടി സിദ്ദിഖ് എംഎൽഎയും പ്രതികരിച്ചു. അതേസമയം പ്രതിഷേധിച്ച വ്യാപാരികൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MERCHANT PROTEST, KOZHIKODE, LOCKDOWN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.