പോർട്ട് ഒ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ഹൊവനൈൽ മോയ്സിയുടെ വധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളുമായി ഭാര്യ മാർട്ടിന മോയ്സി രംഗത്ത്. വെടിവയ്പിൽ മാർട്ടിനയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. കണ്ണ് ചിമ്മുന്ന നേരത്തിനുള്ളിൽ എല്ലാം കഴിഞ്ഞു. ബുള്ളറ്റ് തറച്ചയുടൻ മരണം സംഭവിച്ചു. അദ്ദേഹത്തിന് ഒരു വാക്കുപോലും ഉരിയാടാനായില്ല. ഞാൻ ജീവിച്ചിരിക്കുന്നു. അതിന് ദൈവത്തിന് നന്ദി. പക്ഷേ, എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടു - മാർട്ടിന ട്വീറ്ററിൽ പോസ്റ്റ് ചെയ്ത ശബ്നസന്ദേശത്തിൽ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് 53കാരനായ മോയ്സി സ്വകാര്യ ഭവനത്തിൽ വെടിയേറ്റ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |