മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലിസി. നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹം. പിന്നീട് അഭിനയരംഗത്ത് നിന്ന് മാറി നിന്ന താരം പ്രിയദർശനുമായി വേർപിരിഞ്ഞതിന് ശേഷം പരസ്യ ചിത്രങ്ങളിലെല്ലാം അഭിനയിച്ചു തുടങ്ങി. മകൾ കല്യാണി പ്രിയദർശനും അഭിനയ രംഗത്ത് ഇപ്പോൾ സജീവമാണ്. മലയാളത്തിൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടയാണ് കല്യാണി അരങ്ങേറ്റം കുറിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിൽ മുൻനിര നായികമാരോടൊപ്പം ഉയർന്ന കല്യാണി ലിസിയോടൊപ്പം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലിസിയുടെ മനോഹരമായ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ആ മനോഹര ചിത്രം പകർത്തിയത് കല്യാണിയാണ്. ലോകപ്രശസ്ത ഫോട്ടോഗ്രാഫറായ കല്യാണിയാണ് ഈ ഫോട്ടോ പകർത്തിയതെന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ലിസി കുറിച്ചത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം,ഹൃദയം തുടങ്ങിയ ചിത്രങ്ങളാണ് ഇനി കല്യാണിയുടേതായി റിലീസിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |