ജയരാജ് സംവിധാനം ചെയ്ത കണ്ണകി, അശ്വാരൂഢൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ദ്രാവിഡ രാജകുമാരൻ എന്ന ചിത്രത്തിന്റെ പൂജ കണ്ണൂരിലെ പ്രശസ്തമായ പുറ്റുവൻ കാവിൽ നടന്നു. ശ്രീനീലകണ്ഠ ഫിലിംസിന്റെ ബാനറിൽ വിനിത തുറവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും ഗാനരചയിതാവും സംഗീത സംവിധാനവും നിർവഹിക്കുന്നത ് സജീവ് കിളികുലം തന്നെയാണ്.നിപ എന്ന ചിത്രത്തിലെ നായകനായ ജിയോ ഗോപിയാണ് ദ്രാവിഡ രാജകുമാരനിലെ പ്രധാന കഥാപാത്രമായ വിശ്വൻ മലയനെ അവതരിപ്പിക്കുന്നത്. ഡോ. അനഘയാണ് നായിക.കാമറ: പ്രശാന്ത് മാധവ്, എഡിറ്റിംഗ്: ഹരി ജി. നായർ, കലാസംവിധാനം: ഷാജി മമ്മാലി, മേയ്ക്കപ്പ്: ധർമ്മൻ പാമ്പാടി, വസ്ത്രാലങ്കാരം: സുരേഷ്, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ: സതീന്ദ്രൻ പിണറായി, പ്രൊഡക്ഷൻ കൺട്രോളർ: അജയഘോഷ്, ഫിനാൻസ് കൺട്രോളർ: റെജിമോൻ കുമരകം, അസോസിയേറ്റ് ഡയറക്ടർ: സോമൻ കെ. പണിക്കർ.സന്തോഷ് കീഴാറ്റൂർ, മെറീന മൈക്കിൾ, ശിവദാസൻ മട്ടന്നൂർ, രാജേന്ദ്രൻ, നാദം മുരളി, എം.ടി. റിയാസ്, സായി വെങ്കിടേഷ്, സുരേഷ് രവി, പ്രമോദ് , രതീഷ്, ഷാദുൽ ബ്രോൺ, ഷാനവാസ് ഖാൻ, അജിത്ത് പിണറായി, ഷൈജു കൊച്ചുപ്രദീപ്, കൃഷ്ണ, ഗീത, അശ്വതി, പ്രീത, മാസ്റ്റർ നീലകണ്ഠൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |