SignIn
Kerala Kaumudi Online
Saturday, 20 April 2024 1.54 AM IST

പഞ്ചായത്തുകളിൽ നിന്നും നിയമസഭ പിടിക്കാൻ യോഗി, ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളുടെ റൂട്ട് മാപ്പ് ഇങ്ങനെ

yogi-adityanath

ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തർപ്രദേശിൽ പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഭരണ കക്ഷിയായ ബി.ജെ.പി ഇതിനോടകം തന്നെ അപ്രഖ്യാപിത പ്രചാരണ പരിപാടികൾ ആരംഭിച്ചുകഴിഞ്ഞു. പാർലമെന്റിൽ തുടങ്ങി പഞ്ചായത്തുകളിലേതടക്കമുളള എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയക്കൊടി പാറിക്കണമെന്ന അമിത് ഷായുടെ ആ​ഗ്രഹം യോഗി ആദിത്യനാഥ് നടപ്പാക്കുകയും ചെയ്തു. ഇപ്പോൾ പഞ്ചായത്തുകളിൽ നിന്നും നിയമസഭാ തിരഞ്ഞെടുപ്പ് വിജയം നേടാനുളള ഒരുക്കത്തിലാണ് ബി.ജെ.പി.

പാർട്ടി തന്ത്രജ്ഞർ ഇതിനായി തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ജോലികൾ ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു. ആർക്കനുകൂലമായി തരം​ഗം നിലനിൽക്കുന്നുവോ സൃഷ്ടിക്കുന്നുവോ അവർക്കനുകൂലമായിരിക്കും വിജയം എന്ന കണക്ക് കൂട്ടലിനെ അടിസ്ഥാനമാക്കിയാണ് ഓരോ നീക്കങ്ങളും. ഈ തരം​ഗം സൃഷ്ടിക്കുന്നതിനായി പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ നേടിയ വിജയം ചവിട്ടുപടിയാക്കുകയാണ് പാർട്ടി. പഞ്ചായത്ത് ബ്ലോക്ക് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച നേതാക്കൻമാരെ സ്വാഗതം ചെയ്യാനുളള തിരക്കിലാണ് ബി.ജെ.പി.


​ഈ പരിപാടി ഗംഭീരമായി സംഘടിപ്പിക്കാൻ ബി.ജെ.പി എല്ലാ ജില്ലാ യൂണിറ്റുകളോടും ആവശ്യപ്പെട്ടതായി ദേശീയമാദ്ധ്യമങ്ങൾ പറയുന്നു. ജില്ലാ പഞ്ചായത്ത് മേധാവികൾ, പഞ്ചായത്ത് അം​ഗങ്ങൾ, ബ്ലോക്ക് പ്രമുഖ് എന്നീ പദവികളിലെത്തിയവരെ ആദരിക്കുന്നതിലൂടെ വലിയ ഒരുസന്ദേശം നൽകാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. പ്രദേശത്തെ എം.പിമാർ, മന്ത്രിമാർ, എം‌.എൽ‌.എമാർ എന്നിവരോടും ചടങ്ങിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻനിര നേതാക്കളെ അണിനിരത്തുന്നതിലൂടെ ബി.ജെ.പിയുടെ ഐക്യത്തിന്റെയും ശക്തിയുടെയും സന്ദേശം അണികൾക്കും ജനങ്ങൾക്കും നൽകാൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

ജൂലായ് 13ന് ആരംഭിക്കുന്ന ഈ പരിപാടി ഏറെക്കാലം തുടരുമെന്നാണ് റിപ്പോർട്ടുകൾ. ഇതുവഴി, കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ ആറിത്തണുത്ത പാർട്ടി പ്രവർത്തനങ്ങളെയും ബി.ജെ.പി പ്രവർത്തകരെയും അനുയായികളെയും സജീവമാക്കാൻ കഴിയും. പ്രവർത്തനങ്ങൾ സജീവമാകുന്നതിലൂടെ, ബൂത്ത് മാനേജുമെന്റ് മുതൽ തിരഞ്ഞെടുപ്പ് പ്രചരണം വരെ, എതിരാളികളുമായി മത്സരിക്കുന്നത് പാർട്ടിക്ക് എളുപ്പമാക്കും. തിരഞ്ഞെടുപ്പ് വിജയികളെ യോഗി ആദിത്യനാഥ് മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിവരെയുളള പ്രമുഖ നേതാക്കൾ നേരത്തെ അഭിനന്ദിച്ചിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സാദ്ധ്യത കൽപ്പിക്കുന്നത് യോഗിയെ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് വിജയങ്ങളുടെ അം​ഗീകാരം മുഴുവൻ അദ്ദേഹത്തിലേക്ക് കേന്ദ്രീകരിക്കുന്നതും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ASSEMBLY ELECTION, YOGI ADITHYANADH, UTTAR PRADESH, YOGI, BJP, UP BJP, PANCHAYAT ELECTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.