SignIn
Kerala Kaumudi Online
Friday, 19 April 2024 3.36 PM IST

ജവഹർ ബാൽമഞ്ച് പ്രതിഷേധജ്വാല

jawahar

കണ്ണൂർ: സാംസ്‌കാരിക കേരളത്തിന് അപമാനമായി മാറിയ വണ്ടിപ്പെരിയാർ പീഡനക്കേസിലെ പ്രതികൾക്ക് ഒപ്പം നിൽക്കുന്ന ഇടത് സർക്കാറിന്റെ അപമാനകരമായ നിലപാടിനെതിരെ ജവഹർ ബാൽ മഞ്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർപഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ സി.വി.എ. ജലിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ: ലിഷാദീപക്ക് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് കാവ്യദേവൻ, ജില്ലാ കോർഡിനേറ്റർ സി.പി.സന്തോഷ് കുമാർ, എം.പി. രാജേഷ്, എൻ.വി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.എച്ച് റിസ്വാൻ, ഇന്ദ്രജ് സഗേഷ്, ഗൗതം, ഷിബു ഫെർണ്ണാണ്ടസ്, എം.എം. സഹദേവൻ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ 23 ബ്ലോക്കുകളിലായി 1000 സ്ഥലങ്ങളിൽ പരിപാടി നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, DCC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.