രാമനാട്ടുകര: രാമനാട്ടുകര ബസ് സ്റ്റാൻഡിനു മുന്നിൽ ദേശീയപാതയിൽ ഡിവൈഡറുകൾ വീതി കുറച്ചു നിർമിക്കാൻ ധാരണ. നഗരസൗന്ദര്യ വത്ക്കരണത്തിന്റെ ഭാഗമായാണ് ബസ് സ്റ്റാൻഡിന് തെക്കു ഭാഗത്തേക്ക് ഡിവൈഡറുകൾ നീട്ടുന്നത്. കഴിഞ്ഞ ദിവസംചാക്കുകൾ നിരത്തി രണ്ടു മീറ്റർ വീതിയിൽ 25 മീറ്റർ നീളത്തിൽ ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു. ഇരു വശങ്ങളിലും റോഡിന്റെ സ്ഥലം കൂടുതൽ എടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വീതി കുറയ്ക്കാൻ ധാരണയായത്. ഇന്നലെ വൈകീട്ട് ട്രാഫിക് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത്, ദേശീയപാത അധികൃതർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |