SignIn
Kerala Kaumudi Online
Friday, 19 April 2024 7.37 AM IST

കളക്ടർക്ക് യാത്ര അയപ്പ്

shanavas

തൃശൂർ: സ്ഥാനമൊഴിഞ്ഞ കളക്ടർ എസ്. ഷാനവാസിന് ജില്ലാ ആസൂത്രണ സമിതി, ജില്ലാ വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ആസൂത്രണ ഭവൻ ഹാളിൽ യാത്ര അയപ്പ് നൽകി. എം.എൽ.എമാരുടെയും ജില്ലാ പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും ഉപഹാര സമർപ്പണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. രണ്ട് വർഷത്തോളം തൃശൂരിലെ കളക്ടറായി മികച്ച രീതിയിൽ പ്രവർത്തിക്കാനായത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയായിരുന്നുവെന്നും പ്രളയം, കൊവിഡ് കാലഘട്ടമുൾപ്പെടെയുള്ള കാര്യങ്ങളിൽ ഏവരെയും ഏകോപിപ്പിച്ച് പ്രവർത്തിക്കാനായെന്നും എസ്. ഷാനവാസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. എം.എൽ.എമാരായ ഇ.ടി ടൈസൺ, പി. ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ രാമചന്ദ്രൻ, എൻ.കെ അക്ബർ, വി.ആർ സുനിൽകുമാർ, കളക്ടർ ഹരിത വി. കുമാർ, അസിസ്റ്റന്റ് കളക്ടർ സൂഫിയാൻ മുഹമ്മദ്, ജില്ലാ വികസന കമ്മിഷണർ അരുൺ വിജയൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SHANAVAS, YATHRAAYAPP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.