SignIn
Kerala Kaumudi Online
Friday, 19 April 2024 6.42 AM IST

ലൈസൻസ്, പ്ളീസ്...!

s

ഡ്രൈവിംഗ് ലൈസൻസിനുള്ള കാത്തിരിപ്പ് നീളുന്നു

ആലപ്പുഴ: ഡ്രൈവിംഗ് ടെസ്റ്റിലെ മെല്ലെപ്പോക്കു കാരണം ജില്ലയിൽ ലൈസൻസിനായി കാത്തിരിക്കുന്നത് അയ്യായിരത്തോളം പേർ. കൊവിഡ് ടി.പി.ആർ ഉയർന്നു നിൽക്കുന്നതാണ് പ്രതിസന്ധിയായത്. ലേണേഴ്സ് ടെസ്റ്റ് വിജയിച്ചവരും വണ്ടിയോടിച്ചു കാണിക്കാനുള്ള 'പരീക്ഷ'യ്ക്കു വേണ്ടി കട്ട വെയിറ്റിംഗിലാണ്!

ജില്ലയിൽ ദിവസം 120 ലൈസൻസ് അപേക്ഷകർക്കാണ് ലേണേഴ്സ് പരീക്ഷ നടത്തിയിരുന്നത്. ലേണേഴ്സ് വിജയിച്ച് ബോധവത്കരണ ക്ലാസും കഴിഞ്ഞെത്തുന്നവർക്കാണ് ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാൻ അവസരം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മുടങ്ങിയ ഡ്രൈവിംഗ് ടെസ്റ്റുകൾ ആഗസ്റ്റിലാണ് പുനരാരംഭിച്ചത്. ടെസ്റ്റിൽ പങ്കെടുക്കുന്നവരുടെ എണ്ണം 60 ആയി കുറച്ചിരുന്നു. നിലവിലെ രണ്ടാം തരംഗംത്തിൽ ഇളവ് നൽകി ടെസ്റ്റ് ആരംഭിച്ചാലും 20 പേർക്ക് മാത്രമേ ഒരു ദിവസം പങ്കെടുക്കാൻ കഴിയുകയുള്ളൂ. ഈ എണ്ണം വീണ്ടും കുറഞ്ഞാൽ ലേണേഴ്സ് എഴുതിയവരുടെ കാത്തിരിപ്പ് നീളും.

കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് അർഹത നേടിയ അപേക്ഷകരെ പോലും ഇതുവരെ ടെസ്റ്റിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 18 വയസ് പൂർത്തിയായ, വാഹനമോടിക്കാൻ വെമ്പി നിൽക്കുന്ന യുവാക്കളാണ് ലൈസൻസ് എടുക്കാൻ നിവൃത്തിയില്ലാതെ പ്രതിസന്ധിയിൽ നിൽക്കുന്നത്. ഇവരൊക്കെ, അനന്തരഫലം ഗൗനിക്കാതെ വാഹനം ഓടിക്കുന്നുണ്ടെന്നത് ഉദ്യോഗസ്ഥർക്കും വ്യക്തം!

ആശങ്ക വേണ്ട

ഓൺലൈനാണ് ലേണേഴ്സ് ടെസ്റ്റ്. ജയിച്ച് ആറു മാസത്തിലധികമായിട്ടും ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ പലരുടെയും ലേണേഴ്സിന്റെ കാലാവധിയും തീർന്നു തുടങ്ങി. നിലവിലെ സാഹചര്യത്തിൽ കാലാവധി കഴിഞ്ഞവർക്ക് സെപ്തബർ വരെ ടെസ്റ്റിൽ പങ്കെടുക്കാൻ അനുമതിയുണ്ട്. വ്യാപനം കൂടിയാൽ ഇത് വീണ്ടും നീട്ടിയേക്കാം.

കൊവിഡ് കാലത്ത് സ്വകാര്യ വാഹനങ്ങളുടെ എണ്ണം പെരുകിയതോടെ അപേക്ഷകരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ടെസ്റ്റ് ആരംഭിച്ചാലും കഴിഞ്ഞ വർഷം അപേക്ഷ നൽകിയവർക്കായിരിക്കും മുൻഗണന. ഇപ്പോൾ ലേണേഴ്സ് എടുത്തവർ ടെസ്റ്റ് കാത്തിരക്കേണ്ടി വന്നേക്കാം. രോഗവ്യാപനം കുറഞ്ഞ് ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചാലും ഈ വർഷം അവസാനത്തോടെ മാത്രമേ പലർക്കും ലൈസൻസ് ലഭിക്കുകയുള്ളൂ

ഡ്രൈവിംഗ് സ്‌കൂൾ അധികൃതർ

ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കണമെങ്കിൽ സർക്കാർ നിർദ്ദേശം വരണം. ജില്ലയിൽ ടി.പി.ആർ ശതമാനം ഉയർന്നാണ് നിൽക്കുന്നത്. ടെസ്റ്റ് ആരംഭിക്കുമ്പോൾ പുതിയ അപേക്ഷകർ കൂടുമെന്നതിനാൽ വേഗം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ടെസ്റ്റുകൾ നടത്തും

ദിലീപ്,മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.