അമ്പലപ്പുഴ: സഹകരണ മേഖലയെ കൈപ്പിടിയിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സഹകരണ ജീവനക്കാർ സഹകരണ സ്ഥാപനങ്ങളിലും കേന്ദ്ര ഗവ.ഓഫീസുകൾക്കു മുന്നിലും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ഡി. ബാബുവും സെക്രട്ടറി പി.യു.ശാന്താറാമും അറിയിച്ചു. സഹകരണ സ്ഥാപനങ്ങളിലെ കോടിക്കണക്കിനു വരുന്ന നിക്ഷേപം വൻകിട കോർപ്പറേറ്റുകളുടെ കൈകളിലെത്തിച്ച് സഹകരണ വായ്പാമേഖലയെ തകർത്ത് ഈ മേഖലയിലെ ലക്ഷക്കണക്കായ ജീവനക്കാരെ വഴിയാധാരമാക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് യൂണിയൻ ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |