പത്തനംതിട്ട : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒാൺലൈൻ പരിശീലനങ്ങൾ ഇന്ന് മുതൽ നടക്കും. ഇന്ന് ഫലവൃക്ഷതൈകളുടെ നഴ്സറി പരിപാലനം, 14ന് പുകരഹിത കുടംപുളി സംസ്കരണം, 23ന് വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയിലെ ജൈവകീടരോഗ നിയന്ത്രണ മാർഗ്ഗങ്ങൾ, 28 ന് ശാസ്ത്രീയ കോഴിവളർത്തൽ, 29ന് മണ്ണ് പരിശോധനയും സംയോജിത വളപ്രയോഗവും, 30ന് കൂൺ കൃഷി എന്നീ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ അതാതുദിവസങ്ങളിൽ രാവിലെ 11 മണിക്ക് meet.google.com/kyy-wtac-qem എന്ന ഗൂഗിൾ മീറ്റ് ലിങ്കിലൂടെ പരിശീലനത്തിൽ പ്രവേശിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8078572094.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |