പത്തനംതിട്ട: ബ്യൂട്ടിപാർലറുകള തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാകമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ധർണ്ണ ജില്ല പ്രസിഡന്റ് ഷേർലി സജി ഉദ്ഘാടനം ചെയ്തു . സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുന്നതിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ഉഷാ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. , ലിജു പി.റെജി, ലെജ സ്റ്റീഫൻ , ലീന വിനോദ്, മറിയാമ്മ മാത്യു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |