തിരുവനന്തപുരം: വണ്ടിപ്പെരിയാർ യാത്രയ്ക്കിടെയുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. പോസ്റ്റ് വിവാദമാക്കേണ്ട കാര്യമില്ലെന്നും ദുഃഖങ്ങൾ മറച്ചുവച്ച് പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളായതുകൊണ്ടാണ് ചിരിക്കുന്ന ഫോട്ടോ ഇട്ടതെന്നുമാണ് വിശദീകരണം.
ഇന്നാണെങ്കിൽ അങ്ങനെയൊരു ഫോട്ടോ ഇടില്ല. സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടിയതോടെ പോസ്റ്റ് പിൻവലിച്ചെന്നും ഷാഹിദ കമാൽ പറഞ്ഞു. ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷാഹിദ കമാൽ 'വണ്ടിപ്പെരിയാറിലേക്ക്"എന്ന തലക്കെട്ടോടെ ചിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.എസ്.ശബരീനാഥൻ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരുൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |