കോഴഞ്ചേരി : കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാറ്റിന്റെ നിർമ്മാണം ആരംഭിച്ചു. ഒരു മിനിറ്റിൽ 1300 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണ് നിർമ്മിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജിജി മാത്യു, കോഴഞ്ചേരി ഡിവിഷൻ അംഗം സാറാതോമസ്, വൈസ് പ്രസിഡന്റ് രാജി പി. രാജപ്പൻ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ജെസി അലക്സ്, പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം സാറാമ്മ ഷാജൻ, പഞ്ചായത്തംഗങ്ങളായ ഗീതുമുരളി, ബിജിലി പി. ഈശോ, ബിജോ പി. മാത്യു, ജില്ലാ ആശുപത്രി കാൻസർ കെയർ സെന്റർ ഡയറക്ടർ ഡോ.കെ.പി. ശശിധരൻ പിള്ള, ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ.എസ്. പ്രതിഭ, എച്ച്.എം.സി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ജെറി മാത്യു സാം എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ രണ്ടാമത്തെ വലിയ പ്ലാന്റ്
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1000 ലിറ്റർ ശേഷിയുള്ള പ്ലാന്റ് നിർമ്മിക്കുമ്പോൾ പ്രവാസി മലയാളിയായ വർഗീസ് കുര്യന്റെ നേതൃത്വത്തിൽ വി.കെ.സി. ഗ്രൂപ്പ് 300 മീറ്റർ ശേഷിയുള്ള പ്ലാന്റുമാണ് സൗജന്യമായി നിർമ്മിക്കുന്നത്
'' നിലവിലുള്ള സൗകര്യത്തിന് പുറമെ ഓഫീസ് കെട്ടിടത്തിന് സമീപം 30 ലക്ഷം രൂപ ചെലവിൽ പുതിയ സമുച്ചയം നിർമ്മിക്കും. കോഴഞ്ചേരി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിക്കു മുമ്പിലെ മതിലും പുനർനിർമ്മിക്കും"
അഡ്വ. ഓമല്ലൂർ ശങ്കരൻ , പ്രസിഡന്റ്,
ജില്ലാ പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |