SignIn
Kerala Kaumudi Online
Thursday, 25 April 2024 4.03 PM IST

കെ.എസ്.ആർ.ടി.സി ബസുകൾ ജില്ല കടന്നു, യാത്രാക്ളേശം രൂക്ഷമായി

ksrtc-trip

പത്തനംതിട്ട: ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ബസുകൾ മറ്റ് ജില്ലകളിലേക്ക് കടത്തി. ആവശ്യത്തിന് ബസുകളും ജീവനക്കാരും ഇല്ലാത്തത് സർവീസുകളെ ബാധിച്ചു. യാത്രാക്ളേശം രൂക്ഷമായി. സ്വകാര്യ ബസുകളിൽ ചിലത് ഇന്നലെ സർവീസ് ആരംഭിച്ചത് മാത്രമാണ് ആശ്വാസമാകുന്നത്.

പത്തനംതിട്ട, അടൂർ, മല്ലപ്പള്ളി, കോന്നി, തിരുവല്ല ഡിപ്പോകളിൽ നിന്ന് ബസുകൾ മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോയി. കാലാവധി കഴിഞ്ഞതും അറ്റകുറ്റപ്പണിക്കെന്ന പേരിലുമാണ് ബസുകൾ മാറ്റിയത്. ഒാർഡിനറി ബസുകളാണ് ഏറെയും.

പത്തനംതിട്ട ഡിപ്പോയിൽ നിന്ന് 23 ഒാർഡിനറി ബസുകൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മുണ്ടക്കയം, പുനലൂർ, കൊല്ലം റൂട്ടുകളിലാണ് ഇൗ ബസുകൾ ഒാടിക്കൊണ്ടിരുന്നത്. ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ സമയത്തിനിടയിലാണ് ഇവ സർവീസ് നടത്തിയിരുന്നത്. ആകെ 76 ബസുകളുണ്ടായിരുന്ന പത്തനംതിട്ട ഡിപ്പോയിൽ ഇപ്പോൾ 51 എണ്ണമായി കുറഞ്ഞു.

ബസുകൾ കുറഞ്ഞതു കാരണം പുനലൂർ റൂട്ടിൽ യാത്രാക്ളേശം രൂക്ഷമായി. ബസുകൾ ഇല്ലാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസം യാത്രക്കാരും ഡിപ്പോ അധികൃതരും രൂക്ഷമായ തർക്കമുണ്ടായി.

പത്തനംതിട്ട ഡിപ്പോയിൽ 110 കണ്ടക്ടർമാർ വേണ്ടിടത്ത് 95 പേരാണ് ഇപ്പോഴുള്ളത്.

പത്തനംതിട്ട ഡിപ്പോയിൽ നിന്ന് 26 എണ്ണം കടത്തി

കോന്നിയിൽ പ്രതിസന്ധിയില്ല

കോന്നി : കോന്നി ഡിപ്പോയിൽ നിന്നും ബസുകൾ മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോയെങ്കിലും നിലവിൽ പ്രതിസന്ധികളില്ലെന്ന് അധികൃതർ അറിയിച്ചു. 9 ബസുകൾ പൂർണ്ണസമയസർവ്വീസ് നടത്തുന്നുണ്ട്. ലോക്ക് ഡൗൺ മുതൽ ഈ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. അമൃത ഹോസ്പിറ്റൽ സർവ്വീസ് ഉൾപ്പടെയുള്ള ദീർഘ ദൂര സർവ്വീസുകളും ഇതിൽ ഉൾപ്പെടും. റീ ടെസ്റ്റിംഗ് അടുത്ത ബസുകളാണ് കോട്ടയത്തെയും ചടയമംഗലത്തെയും യാർഡുകളിലേക്ക് മാറ്റിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾ കഴിഞ്ഞ് ടെസ്റ്റിംഗ് പൂർത്തിയാകുന്ന മുറയ്ക്ക് ഇവ തിരികെ എത്തും. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് കൂടുതൽ ബസുകൾ ആവശ്യമായി വന്നാൽ ഉടൻ എത്തിക്കും. യാത്രക്കാർ കുറവാണെങ്കിലും എല്ലാ മേഖലകളിലേക്കും സർവ്വീസ് നടത്തുന്നുണ്ട്.

മല്ലപ്പള്ളിയിലെ 10 ബസുകൾ പോയി

മല്ലപ്പള്ളി : എടപ്പാൾ, മാവേലിക്കര എന്നിവിടങ്ങളിലേക്ക് 14 ബസുകൾ കൊണ്ടുപോയെങ്കിലും 4 എണ്ണം മാത്രമാണ് തിരികെ എത്തിച്ചത്. ഇവിടെ നിന്ന് കൊണ്ടുപോയ ഗ്രാമീണ റൂട്ടൂകളിൽ ഓടുന്ന 53സീറ്റുള്ള ബസിന് പകരം എത്തിച്ചത് മെട്രോസിറ്റിയിൽ ഓടുന്ന 41സീറ്റുകൾ ഉള്ള ബസുകളാണ്. ഇതുമൂലം കളക്ഷനിൽ കുറവ് നേരിടുന്നു. കൂടാതെ മല്ലപ്പള്ളി ഡിപ്പോയ്ക്ക് ഉതകാത്ത രണ്ട് മിനി ബസുകളുമുണ്ട്. 21 സീറ്റുകളാണ് ഇവയ്ക്ക്. ഡീസൽ പമ്പുപോലുമില്ലാത്ത ഡിപ്പോയാണിത്.

ആകെയുള്ള ബസുകൾ -26
സൂപ്പർ ഫാസ്റ്റ് - 1
ഫാസ്റ്റ് - 5
വേണാട് - 14
ഓർഡിനറി - 6

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.