SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.02 PM IST

പ്രതീക്ഷയിൽ ആദിവാസി കുടുംബങ്ങൾ ഇനിയൊരു തിരിച്ചു പോക്കില്ല 

pic

കോതമംഗലം : മലക്കപ്പാറ അറാക്കാപ്പ് ആദിവാസി കോളനിയിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ എത്തി സമരം ചെയ്യുന്ന കുടുംബങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ഒരു തിരിച്ചുപോക്ക് ഇനി ഉണ്ടാകില്ല. ഏതു സമയവും മണ്ണിടിച്ചിൽ ഉണ്ടാകാവുന്ന സ്ഥലത്താണ് ഇതുവരെ ജീവിച്ചത്. ഒരു അപകടം സംഭവിച്ചാൽ പോലും പുറംലോകവുമായി ബന്ധപ്പെടാൻ യാതൊരു മാർഗവുമില്ല. പ്രായംചെന്നവർക്കോ കുട്ടികൾക്കോ എന്തെങ്കിലും അസുഖം വന്നാൽ മലയിറങ്ങി താഴെ കൊണ്ടുവരുക എന്നുപറയുന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. അതുകൊണ്ടുതന്നെ ഇടമലയാർ ഭാഗത്ത് തങ്ങൾക്ക് ഭൂമി അനുവദിച്ചു തരണം എന്നാണ് ആദിവാസി കുടുംബങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

ഇന്നലെ ട്രൈബൽ ഡിപ്പാർട്ട്മെന്റ് ഇടപെട്ട് അരിയും പച്ചക്കറിയും മറ്റു സാധനങ്ങളും എത്തിച്ചിട്ടുണ്ട്. അതിൽ അതിയായ സന്തോഷമുണ്ടെന്ന് ഊരുമൂപ്പന്റെ ഭാര്യ ഓമന പറഞ്ഞു. കോതമംഗലത്തെ സ്വകാര്യ ചടങ്ങിനെത്തിയ പ്രതിപക്ഷനേതാവ് വി. ഡി സതീശനും ഉടനെ ഇവരെ സന്ദർശിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TRIBAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.