കോട്ടയം: പരാതിയുമായി എത്തുന്നവരോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കോട്ടയം വനിതാ പൊലീസ് സെല്ലിലെ എസ്.ഐ സാലമ്മ, സി.പി. ഒ ശ്യാമള എന്നിവർക്കെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
പരാതിക്കാരോട് വനിതാ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നതായി കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുർന്നാണ് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നിർദേശാനുസരണം സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ സാലമ്മയും ശ്യാമളയുമാണ് ഏറ്റവും മോശമായി പെരുമാറുന്നതെന്ന് കണ്ടെത്തി. പുരുഷൻമാരുടെ പീഡനം അസഹനീയമാകുമ്പോൾ അവസാന ആശ്രയം എന്ന നിലയിൽ പൊലീസിനുമുന്നിലെത്തുന്ന സ്ത്രീകളോട് മോശമായി പെരുമാറുന്നതായി നിരവധി പരാതികളാണ് ഉയർന്നത്.
പരാതിക്കാരോട് മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കിയിട്ടും വനിതാ സെല്ലിലെ ഉദ്യോഗസ്ഥർ വില കൽപ്പിച്ചിരുന്നില്ല. ഇക്കാര്യം വാർത്തയായതോടെയാണ് ഇപ്പോൾ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |