കോട്ടയം: സംരംഭകർ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വ്യവസായ മന്ത്രി പി. രാജീവ് മാമ്മൻ മാപ്പിള ഹാളിൽ 19ന് രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്നു വരെ നടക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ പങ്കെടുക്കും. ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് സംരംഭങ്ങൾ ആരംഭിച്ചവരേയും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരേയും കാണും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരാതികളും പ്രശ്നങ്ങളും എഴുതി ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ dickotm@gmail.com എന്ന ഇ- മെയിൽ വിലാസത്തിലോ നൽകണം. പകർപ്പ് meettheminister@gmail.com ലും അയയ്ക്കണം.
പങ്കെടുക്കുന്നതിനുള്ള സമയം മുൻകൂട്ടി അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |