ആറാം സെമസ്റ്റർ പരീക്ഷയ്ക് ചോദ്യം നാലാം സെമസ്റ്ററിൽ നിന്ന്
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിൽ ഇന്നലെ നടന്ന ആറാം സെമസ്റ്റർ ബി.കോം ഫിനാൻസിന്റെ കോർപ്പറേറ്റ് ടാക്സ് പ്ലാനിംഗ് പരീക്ഷയുടെ ചോദ്യങ്ങൾ പൂർണ്ണമായും നാലാം സെമസ്റ്ററിലെ ഇൻകം ടാക്സ് ലോ ആൻഡ് പ്രാക്ടീസ് എന്ന പേപ്പറിൽ നിന്ന്. പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചയിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകലാശാല ആസ്ഥാനം ഉപരോധിച്ചു.
സമരം കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു.സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ നിരന്തരമായി വീഴ്ചകൾ ഉണ്ടായിട്ടും മതിയായ മുൻകരുതലുകൾ സ്വീകരിക്കാത്തതിനാലാണ് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം തെറ്റുകൾ ആവർത്തിക്കുന്നതിനിടയാക്കുന്നതെന്നും വീഴ്ച വരുത്തിയവർക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ഷമ്മാസ് അവശ്യപ്പെട്ടു.
കെ.എസ്.യു നേതാക്കളുമായി പ്രൊ വൈസ് ചാൻസിലർ ഡോ. സാബു, പരീക്ഷ കൺട്രോളർ പ്രൊഫ. പി.ജെ വിൻസെന്റ്, രജിസ്ട്രാർഇ.വി.പി മുഹമ്മദ് എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പരീക്ഷ റദ്ദാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |