SignIn
Kerala Kaumudi Online
Thursday, 25 April 2024 9.17 AM IST

കുതിപ്പ് തുടർന്ന് കിറ്റെക്‌സ്; ₹185 കടന്ന് ഓഹരി വില

kitex

 ഒരാഴ്‌ചയ്ക്കിടെ സാബു എം. ജേക്കബിന്റെ ആസ്‌തിയിൽ ₹280 കോടിയിലേറെ രൂപയുടെ വർദ്ധന

കൊച്ചി: തെലങ്കാനയിൽ നിക്ഷേപ നടപടികളിലേക്ക് കടന്ന പശ്ചാത്തലത്തിൽ കുതിച്ചുയരുന്ന കിറ്റെക്‌സ് ഗാർമെന്റ്‌സ് ഓഹരികളുടെ വില ഇന്നലെ 9.99 ശതമാനം (16.85 രൂപ) നേട്ടവുമായി 185.50 രൂപയിലെത്തി. ജൂലായ് ആറിന് 108 രൂപയുണ്ടായിരുന്ന ഓഹരി വിലയാണ് ഒരാഴ്‌ചയ്ക്കിടെ 70 ശതമാനത്തിലേറെ മുന്നേറി 185.50 രൂപയിലെത്തിയത്.

ഓഹരിക്കുതിപ്പിന്റെ പിൻബലത്തിൽ, കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ സാബു എം. ജേക്കബിന്റെ ആസ്‌തിയിലും വൻ വർദ്ധനയുണ്ടായി. കമ്പനിയുടെ 55.57 ശതമാനം ഓഹരികളും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രമോട്ടർമാരുടെ കൈവശമാണ്. ജൂലായ് ആറിന് കമ്പനിയുടെ മൊത്തം ഓഹരിമൂല്യം 713.2 കോടി രൂപയായിരുന്നത് ഇന്നലെ 1,233 കോടി രൂപയായി. ഒരാഴ്‌ചയ്ക്കിടെ വർദ്ധന 520 കോടി രൂപ. പ്രമോട്ടർമാരുടെ മാത്രം ആസ്‌തി ഉയർന്നത് 280 കോടി രൂപയോളം.

കിറ്റെക്‌സ് കുതിപ്പ്

(ഓഹരിവിലയിലെ വർദ്ധന - കഴിഞ്ഞ കാലയളവിൽ)

 ഒരാഴ്‌ചയ്ക്കിടെ : 70.57%

 ഒരുമാസം : 46.18%

 മൂന്നുമാസം : 89.29%

 ഒരുവർഷം : 71.28%

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KITEX, KITEX SHARE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.