മലപ്പുറം: വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ നമസ്കാരത്തിന് ചുരുങ്ങിയത് 40 പേരെ അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത പ്രത്യക്ഷ സമരത്തിലേക്ക്. നാളെ രാവിലെ 11ന് സെക്രട്ടേറിയറ്റിനും കളക്ടറേറ്റുകൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും മുന്നിൽ പ്രതിഷേധ ധർണ നടത്തും. ആവശ്യം നേരത്തെ പലവട്ടം ഉന്നയിച്ചിരുന്നെങ്കിലും സർക്കാർ പരിഗണിച്ചില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മലപ്പുറം ചേളാരിയിൽ ചേർന്ന സമസ്ത നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |