SignIn
Kerala Kaumudi Online
Saturday, 20 April 2024 12.05 AM IST

ജില്ലയിൽ 13 ദിവസത്തിനിടെ 17,393 കൊവിഡ് രോഗികൾ

covid

തൃശൂർ: ജില്ലയിൽ 13 ദിവസത്തിനുള്ളിൽ കൊവിഡ് ബാധിതരായത് പതിനേഴായിരത്തിൽ അധികം പേർ. ജില്ലയിൽ ഇളവുകൾ കൂടിയത് രോഗവ്യാപനത്തിന് ഇടയാക്കിയെന്നതിന്റെ തെളിവാണ് കുറഞ്ഞ ദിവസം കൊണ്ട് ഇത്രയേറെ രോഗികളുടെ എണ്ണം കൂടാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. ജൂലായ് മാസത്തിൽ ഇതുവരെയുള്ള പ്രതിദിന കണക്കുകളിൽ രണ്ട് ദിവസം 1500ന് മുകളിൽ എത്തിയിരുന്നു. ഒരു ദിവസം മാത്രമാണ് ആയിരത്തിന് താഴെ രോഗികളുടെ എണ്ണം എത്തിയത്. ടി.പി.ആർ നിരക്കും പത്തിന് മുകളിൽ തന്നെയാണ് എല്ലാ ദിവസവും രേഖപ്പെടുത്തുന്നത്.


ഇന്നലെ സ്ഥിരീകരിച്ചത് 1364 പേർക്ക്

തൃശൂർ: ജില്ലയിൽ 1364 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 1326 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,982 ആണ്. തൃശൂർ സ്വദേശികളായ 114 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,90,991 ആണ്. 2,80,279 പേരാണ് രോഗമുക്തരായത്. 10.22 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 1,355 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ നാല് പേർക്കും ഉറവിടം അറിയാത്ത മൂന്ന് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.