തൃശൂർ: പട്ടികജാതിയിൽപ്പെട്ട അനാഥ യുവതിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ റെയിൽവെ ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ തള്ളി. ആന്ധ്രപ്രദേശ് അനന്തപൂർ ജില്ല ഗുണ്ടക്കൽ ഹംബയ്യ കോളനിയിൽ താമസക്കാരനായ ബി.ആർ. ജയചന്ദ്രകുമാറിന്റെ (51) ജാമ്യാപേക്ഷയാണ് തള്ളിയത്.
2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. തൃശൂരിലെ ഒരു ലോഡ്ജ് മുറിയിലും ആന്ധ്രപ്രദേശിലെ ഒരു റെയിൽവേ റിട്ടയറിംഗ് മുറിയിലും വെച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |