വാഷിംഗ്ടൺ: പ്രശസ്ത വിവർത്തകൻ തോമസ് ക്ലിയറി (72) അന്തരിച്ചു. കാലിഫോർണിയയിലെ ഓക്ലൻഡിലായിരുന്നു അന്ത്യം. ഇരുപതിലേറെ ഭാഷകളിൽ നിന്നുള്ള 80 ഓളം പുസ്തകങ്ങൾ ക്ലിയറി വിവർത്തനം ചെയ്തിട്ടുണ്ട്. ബുദ്ധിസ്റ്റ്, താവോയിസ്റ്റ്, പുരാതന ചൈനീസ്, സംസ്കൃത പുസ്തകങ്ങളുടെ തർജമയിലൂടെയാണ് ക്ലിയറി ലോകശ്രദ്ധ നേടിയത്. ഇത്തരം പരിഭാഷകളോടൊപ്പം ഈ പുസ്തകങ്ങളിലെ പ്രധാനപ്പെട്ട ചരിത്രപരവും ഭാഷാപരവുമായ കാര്യങ്ങൾ വായനക്കാർക്ക് എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ വിശദീകരിക്കുന്ന കുറിപ്പുകളും ക്ലിയറി കൂട്ടിച്ചേർത്തിരുന്നു.
1949 ജനിച്ച ക്ലിയറി കിഴക്കൻ ഏഷ്യൻ ഭാഷകളിൽ പി.എച്ച്.ഡി നേടിയിരുന്നു. 30 വർഷങ്ങൾക്ക് ശേഷം കാലിഫോർണിയ സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി. 18 ാം വയസ് മുതലാണ് ക്ലിയറി വിവർത്തനം ചെയ്യാൻ ആരംഭിച്ചത്.
1977 ൽ സഹോദരൻ ജെ.സി ക്ലിയറിയമായി ചേർന്ന് ആദ്യ പുസ്തകമായ ദ ബ്ലു ക്ലിഫ് റെക്കോർഡ് തോമസ് ക്ലിയറി പുറത്തിറക്കി. 2015 ലാണ് ക്ലിയറിയുടെ അവസാന പുസ്തകം പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |