തിരുവനന്തപുരം: വീടുകളിൽ മീനെത്തിക്കുന്നതിന് 'മിമി ഫിഷ് ' മൊബൈൽ ആപ്പുമായി ഫിഷറീസ് വകുപ്പ്. മത്സ്യത്തിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കുമായി സംസ്ഥാനത്തുടനീളം വിൽപനശാലകളും ഓൺലൈൻ ഹോം ഡെലിവറി സംവിധാനവുമൊരുക്കുകയാണ് ലക്ഷ്യം.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് തുടക്കം. ഉപഭോക്താക്കൾക്ക് സമീപത്തുള്ള മിമി സ്റ്റോർ വഴിയോ മിമി മൊബൈൽ ആപ്പ് വഴിയോ മത്സ്യം വാങ്ങാം. പച്ചമീൻ, ഉണക്കമീൻ, മീൻ കറി, മീൻ അച്ചാറുകൾ എന്നിവയാണ് തുടക്കത്തിൽ ലഭിക്കുന്നത്. സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ 'പരിവർത്തനം' എന്ന പദ്ധതി പ്രകാരമാണിത്.
മിമി ഫിഷിന്റെ വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ അടുത്തദിവസം നിർവഹിക്കുമെന്ന് പരിവർത്തനം പദ്ധതി ചീഫ് ഓഫ് ഓപറേഷൻസ് റോയ് നാഗേന്ദ്രൻ പറഞ്ഞു. ബിരുദ വിദ്യാർത്ഥികളിൽ ഇടയ്ക്ക് വച്ച് പഠനം മുടങ്ങിയവരെയാണ് ഹോം ഡെലിവറിക്കായി നിയോഗിക്കുന്നത്. അതോടൊപ്പം അവർക്ക് അക്കാഡമിക് പരിശീലനം നൽകി പഠനം പൂർത്തിയാക്കാനും സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |